‘കെ കരുണാകരൻ വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു’; വിഡി സതീശൻ

By News Desk, Malabar News

തിരുവനന്തപുരം: ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വിഡി സതീശൻ. ഒരു രാഷ്‌ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല.

ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രസിഡണ്ട് 14 ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവർക്കെതിരെ അനിൽ കുമാർ നടത്തിയ ആരോപണം അംഗീകരിക്കാനാവില്ല. ഒരുപാട് അവസരങ്ങൾ കിട്ടയവരാണ് പാർട്ടി വിട്ടുപോയ രണ്ടു പേരും.

ഡിസിസി പ്രസിഡണ്ടുമാരെ തിരഞ്ഞെടുത്ത നിമിഷം മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.

Must Read: പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്; 20 വർഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE