ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം; പൊതുജനം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Kerala Muslim Jamaath on Conspiracy to divide
Ajwa Travels

മലപ്പുറം: ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സമുദായികമായി ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്‌തികളുടെ ഗൂഢശ്രമത്തില്‍ പൊതു സമുഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു.

സാമ്പത്തിക ക്രയവിക്രയങ്ങളിലും വ്യാപര സ്‌ഥാപനങ്ങളും ഉൾപ്പടെയുള്ളവക്ക് സാമുദായിക നിറം നല്‍കി പ്രചരിപ്പിക്കുന്നത് നാട്ടിലെ നിലവിലുള്ള സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കും. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പട്ടു.

മലപ്പുറം വാദീസലാമില്‍ നടന്ന യോഗത്തില്‍ കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ മാസ്‌റ്റർ, സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, യൂസഫ് ബാഖവി മാറഞ്ചേരി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹ്‌മാന്‍ സഖാഫി, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Most Read: ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE