പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം; തീവ്ര കര്‍മപരിപാടിയുമായി ആരോഗ്യവകുപ്പ്

By Central Desk, Malabar News
Contagious elimination_Kerala Health department
Ajwa Travels

തിരുവനന്തപുരം: 6 പകര്‍ച്ച വ്യാധികളുടെ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മപരിപാടികൾ രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

നവകേരളം കര്‍മ പദ്ധതിയുടെയും ആര്‍ദ്രം പദ്ധതിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി മലേറിയ, കാലാ അസാര്‍, മന്ത് രോഗം, ക്ഷയരോഗം, മീസില്‍സ്, റുബല്ല എന്നീ 6 രോഗങ്ങളാണ് സമയബന്ധിതമായി നിര്‍മാര്‍ജനം ചെയ്യാനുദ്ദേശിക്കുന്നത്.

ഇനിയുള്ള മാസങ്ങളില്‍ ഓരോ ജില്ലയും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിശ്‌ചയിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്‌ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി ജില്ലാതല ശിൽപശാലകളും സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മലേറിയ 2025 ഓടേയും, മന്ത് രോഗം 2027 ഓടേയും, കാലാ അസാര്‍ 2026 ഓടേയും, ക്ഷയ രോഗം 2025 ഓടേയും നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ആര്‍ദ്രം മിഷനിലൂടെ ആശുപത്രികള്‍ ജനസൗഹൃദമാക്കുക, ചികിൽസാ ചെലവുകള്‍ കുറക്കുക, ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യകരമായ ജീവിതം സംബന്ധിച്ച അവബോധം സൃഷ്‌ടിക്കുകയും ശീലവൽകരണം നടത്തുകയും ചെയ്യുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

Most Read: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി സുപ്രീം കോടതിയും തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE