രാജ്യത്ത് 41,806 കോവിഡ് രോഗികൾ കൂടി; പ്രതിദിന കേസുകളിൽ വർധനവ്

By News Desk, Malabar News
india covid update
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3.09 കോടിയിലെത്തി. ഇന്നലത്തേക്കാൾ 7.7 ശതമാനം വർധനവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.

ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്‌ട്രയിൽ തന്നെയാണ്. 24 മണിക്കൂറിനിടെ 8,602 രോഗികൾ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഇതോടെ സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 61.81 ലക്ഷമായി. 170 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,26,390 ആയി ഉയർന്നു.

പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. 15,637 കേസുകളാണ് സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. തമിഴ്‌നാട് (2,458), കർണാടക (1,990) എന്നീ സംസ്‌ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

അതേസമയം, പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭ വിളിച്ചുചേർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്‌തു. രണ്ടാം തരംഗം തീർത്ത പ്രതിസന്ധിക്കിടെ ഓക്‌സിജൻ വിതരണം വർധിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി.

Also Read: സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE