വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യം; സുപ്രീം കോടതി നാളെ പരിഗണിക്കും

By Staff Reporter, Malabar News
Vijay Mallya
വിജയ്‌മല്യ
Ajwa Travels

ന്യൂഡെൽഹി: ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി ജയ്‌ദീപ്യു ഗുപ്‌തടെ കണ്ടെത്തലുകൾ പരിഗണിക്കുന്നത്. കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വിജയ് മല്യ നടത്തിയ സാമ്പത്തിക ഇടപാടു കേസിലും, കേസ് ഇല്ലാതാക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് പരാതി.

ഉത്തരവ് ലംഘിച്ച് മല്യ തന്റെ മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റക്കാരനായി രാജ്യം വിട്ട് നിൽക്കേയാണ് വിവിധമാർഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മക്കളുടെ പേരിലേക്ക് മാറ്റിയത്. കഴിഞ്ഞ ഹിയറിംഗിൽ കോടതി മല്യയ്‌ക്ക് മറുപടി നൽകാനുള്ള അവസാന അവസരം നൽകിയിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ വ്യക്‌തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നൽകിയിരിക്കുന്നത്.

നാളെ ഹാജരാകാത്ത പക്ഷം എന്തുവേണമെന്ന് പരമോന്നത നീതിപീഠം തീരൂമാനം എടുക്കും. കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നൽകിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംഗ്‌ഫിഷർ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചുവെന്ന് മല്യക്കെതിരെ ആരോപണമുണ്ട്.

Read Also: ഐഎഫ്എഫ്‌കെ; മീഡിയാ പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE