വ്യതിയാനം വന്ന കോവിഡിന് ഉൾപ്പടെ കോവാക്‌സിൻ ഫലപ്രദം; ആശ്വാസമായി ഐസിഎംആർ പഠനം

By Desk Reporter, Malabar News
Covaxin 77.8% effective against Covid-19
Ajwa Travels

ന്യൂഡെൽഹി: വ്യതിയാനം വന്ന കോവിഡ് വൈറസിന് ഉൾപ്പടെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിൻ പൂർണ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇരട്ട വ്യതിയാനം വന്ന വൈറസ് വകഭേദത്തെ അടക്കം നീർവീര്യമാക്കാൻ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്‌സിന് സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരിൽ പതിനാലായിരത്തിലധികം പേരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. ഇതിൽ 1189 പേരുടെ സാംപിളുകളിൽ ആശങ്ക നൽകുന്ന വൈറസ് വകഭേദം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക് കൺസോർഷ്യം അറിയിച്ചിരുന്നു. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കു പുറമെ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരുന്നു.

ഇത് കൂടുതൽ അപകടം ചെയ്യുമെന്ന റിപോർട്ടുകൾക്കിടെയാണ് ഐസിഎംആറിന്റെ പഠന റിപ്പോർട് വരുന്നത്. കോവിഡിന്റെ രണ്ടാം തരം​ഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്‌ക്കാൻ ഇത് സഹായിക്കുമെന്ന് ഐസിഎംആർ എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു.

Also Read:  ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിൻ; ഇന്ന് അഞ്ചരലക്ഷം ഡോസ് എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE