ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,45,87,822 ആയി ഉയർന്നു.
190 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകൾ 4,68,980 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 10,116 പേരാണ് രോഗമുക്‌തി നേടിയത്.
രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,40,18,299 പേരാണ് ഇതുവരെ രോഗമുക്‌തരായത്. 98.35 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 1,00,543 ആണ്. കഴിഞ്ഞ 242 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണിത്.
Read also: ‘സംവാദങ്ങളില്ലാത്ത പാർലമെന്ററി ജനാധിപത്യം നീണാൾ വാഴട്ടെ’; പരിഹസിച്ച് ചിദംബരം