സംസ്‌ഥാനത്തെ 11 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

By News Desk, Malabar News
PALAKKAD NEWS
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്നതിൽ 51.51 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ ഉളളതും കേരളത്തിൽ മാത്രമാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ സംസ്‌ഥാനത്ത് മറ്റെല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂപ്പതിനായിരത്തിൽ താഴെയാണ് രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക്. ദേശീയ നിരക്കിൽ പ്രതിദിന കേസുകൾ കുറയുമ്പോഴും കേരളത്തിൽ മാറ്റം പ്രകടമാകുന്നില്ല. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ റിപ്പോർട് ചെയ്‌തതിൽ 80 ശതമാനം കേസുകളും ഡെൽറ്റ വകഭേദമാണ്.

രാജ്യത്ത് 44 ജില്ലകളിൽ പ്രതിദിന ടിപിആർ 10 ശതമാനത്തിന് മുകളിലാണ്. കോവിഡ് പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാതെ ആരോഗ്യ മന്ത്രാലയം പുതിയ വകഭേദങ്ങൾ നിരീക്ഷിക്കുകയാണെന്നും വ്യക്‌തമാക്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. രാജ്യത്ത് 5 മാസത്തിനിടെ റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

Must Read: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ തിരികെ എത്തണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE