കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; മഹാരാഷ്‌ട്രയിലേക്ക് കേന്ദ്ര സംഘത്തെ അയക്കും

By Trainee Reporter, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. കേന്ദ്ര സംഘത്തെ സംസ്‌ഥാനത്തേക്ക് അയക്കുമെന്ന് ആരോഗ്യ സെക്രട്ടറി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മഹാരാഷ്‌ട്ര സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ക്വാറന്റെയ്ൻ കൂടുതൽ ശക്‌തമാക്കണമെന്നും കേന്ദ്ര സർക്കാർ സംസ്‌ഥാനത്തോട് നിർദേശിച്ചിട്ടുണ്ട്. നിലവിൽ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്‌മയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട് ചെയ്യുന്നിടങ്ങളിൽ കൂടുതൽ പേർക്ക് വാക്‌സിൻ വിതരണം ചെയ്യണമെന്നും കേന്ദ്ര സർക്കാർ മഹാരാഷ്‌ട്രയോട് നിർദേശിച്ചിട്ടുണ്ട്.

Read also: ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE