കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
kannur jail
Ajwa Travels

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർടിപിസിആർ പരിശോധന നടത്തിയിരുന്നു.

ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രണ്ടാം ദിവസത്തെ ഫലം പുറത്തു വന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്. പത്ത് ജീവനക്കാർക്ക് അടക്കമാണ് രോഗം സ്‌ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്.

പരിശോധനയുടെ മുഴുവൻ ഫലവും പുറത്തു വന്നിട്ടില്ല. അതുകൊണ്ടു തന്നെ കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിക്കാനാണ് സാധ്യത. ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരെ ഒരു ബ്ളോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ.

Read Also: രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ്‌ പ്രവർത്തകരോട് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE