യുഎഇയിൽ 1,614 പേർക്ക് കോവിഡ് ബാധ; രണ്ട് മരണം

By News Desk, Malabar News
uae covid
Representational image
Ajwa Travels

അബുദാബി: യുഎഇയില്‍ ഇന്ന് 1,614 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 6,000 പേര്‍ രോഗമുക്‌തി നേടി. രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,77,688 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,39,138 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,19,405 പേര്‍ സുഖം പ്രാപിച്ചു. 1,617 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്. നിലവില്‍ 18,116 സജീവ രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Also Read: സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE