കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
covid-guidelines
Representational Image
Ajwa Travels

ന്യൂഡെൽഹി: കൂടുതൽ വിപുലമായ ഇളവുകളോടെ കേന്ദ്രസർക്കാർ പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി. പുതിയ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടാവും. സിനിമാ തീയേറ്ററുകളിലും ഇനി കൂടുതൽ പേരെ പ്രവേശിപ്പിക്കാം. മത, കായിക, വിദ്യാഭാസ, സാമൂഹിക പരിപാടികളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ അൻപത് ശതമാനം പേർക്കാണ് ഒരേസമയം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകൾ തുറക്കാനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിൽ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കാം. പുതിയ ഇളവുകൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

Read Also: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു; 375 രൂപ കൂടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE