മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും

By Staff Reporter, Malabar News
covid-review meeting
Representational Image
Ajwa Travels

തിരുവനന്തപുരം: പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതി‍ർപ്പ് ശക്‌തമാകുന്നതിനിടെ ചേരുന്ന യോഗം കൂടിയായതിനാൽ തന്നെ വിഷയം വലിയ ചർച്ചയാകും. സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കും.

എന്നാൽ പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. കടകളിലെത്താൻ വാക്‌സിൻ, കോവിഡ് നെഗറ്റീവ്, രോഗമുക്‌തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, ഇതിനായുള്ള നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നിയന്ത്രണം കടുപ്പിക്കണോയെന്നതും ചർച്ചയാകും. സംസ്‌ഥാനത്തെ കോവിഡ് വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

Read Also: കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE