ബെംഗളൂരുവിലേക്ക് പോകണോ? ഏപ്രില്‍ 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

By Staff Reporter, Malabar News
covid test
Ajwa Travels

ബെംഗളൂരു: കര്‍ണാടക തലസ്‌ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ബെംഗളൂരുവില്‍ റിപ്പോര്‍ട് ചെയ്‌തത്‌.

അതേസമയം കോവിഡ് ബാധിച്ചവരുടെ കൈയില്‍ പ്രത്യേക മുദ്ര പതിപ്പിക്കാൻ തീരുമാനമായി. കൂടാതെ അടച്ചിട്ട സ്‌ഥലങ്ങളിലെ പരിപാടികളില്‍ 200ലധികം പേര്‍ ഒത്തുകൂടരുതെന്നും പുറത്താണെങ്കില്‍ ആളുകളുടെ എണ്ണം 500ൽ കവിയരുതെന്നുമാണ് നിർദ്ദേശം.

കോവിഡ് രോഗികള്‍ക്കായി 400 ബെഡുകള്‍ മാറ്റിവെച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ബെംഗളൂരുവിലെ കേസുകൾ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. കൂടാതെ ആര്‍ജിഐ സിഡി, ബൗറിംഗ്, ചാരക ആശുപത്രികളും കോവിഡ് ചികിൽസക്കായി ഉപയോഗിക്കാനും തീരുമാനമായി. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്‌ഡോണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE