ബംഗളൂരു: കോണ്‍ഗ്രസ് പദയാത്രക്ക് ഡ്യൂട്ടിയിലുണ്ടായ പോലീസുകാര്‍ക്ക് കോവിഡ്. കോലാര്‍, കെജിഎഫ്, ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 55 പോലീസുകാര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ചില പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പദയാത്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരെ ഐസൊലേഷനിലാക്കും. രോഗം സ്‌ഥിരീകരിച്ചവര്‍ക്കായി ചികിൽസ നല്‍കാനും ഐസൊലേഷനുവേണ്ടിയും പ്രത്യേക സൗകര്യമൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സെന്‍ട്രല്‍ റേഞ്ച് ഐജി പിഎം ചന്ദ്രശേഖര്‍ പറഞ്ഞു.
കോലാറില്‍നിന്ന് പദയാത്രാ ഡ്യൂട്ടിക്ക് പോയവരില്‍ 25 പേര്‍ക്കും, കെജിഎഫില്‍നിന്ന് പോയവരില്‍ 20 പേര്‍ക്കും ചിക്കബെല്ലാപുരയില്‍നിന്ന് പോയവരില്‍ 10 പേര്‍ക്കും എന്നിങ്ങനെയാണ് രോഗം സ്‌ഥിരീകരിച്ചത്.
Read also: ഒരുക്കം ശക്‌തം; ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് അഖിലേഷ്