ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്‍ച മുതല്‍ സുപ്രധാന മാറ്റം

By News Desk, Malabar News
MALABARNEWS-DUBAIAIR
Immigration, Dubai International Airport
Ajwa Travels

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ നിലവില്‍ വരും.

ഇതനുസരിച്ച് സാമ്പിള്‍ ശേഖരിച്ച സമയം മുതല്‍ 48 മണിക്കൂറിനകം നല്‍കുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ഇതിനു പുറമെ സാമ്പിള്‍ ശേഖരിച്ച തീയതി, സമയം, റിസള്‍ട്ട് ലഭ്യമായ തീയതി, സമയം എന്നിവ പരിശോധനാ ഫലത്തില്‍ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് യാത്രക്കാര്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇംഗ്ളീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം. യാത്ര തുടങ്ങുന്ന സ്‌ഥലത്തുള്ള അംഗീകൃത ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് യാത്രക്കായി ഹാജരാക്കേണ്ടത്.

പരിശോധനാ ഫലത്തില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് സ്‌കാന്‍ ചെയ്‌ത്‌ പരിശോധനാ ഫലം പരിശോധനിക്കാനും അധികൃതര്‍ക്ക് സാധിക്കണം. വിമാനത്താവളത്തില്‍ വെച്ച് വിമാനക്കമ്പനിയും ദുബായില്‍ എത്തുമ്പോള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതരും ഇത്തരത്തില്‍ റിപ്പോര്‍ട് പരിശോധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Read Also: എസ്എസ്എൽസി ചോദ്യപേപ്പർ വാട്‌സാപ്പിൽ പങ്കുവച്ചു; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE