കോവിഡ് പോസിറ്റീവായ മനീഷ് സിസോദിയക്ക് ഡെങ്കുവും

By Desk Reporter, Malabar News
Manish Sisodia
Ajwa Travels

ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേ​ഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു.

സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. താൻ വീട്ടിൽത്തന്നെ ചികിത്സയിൽ തുടരുകയാണെന്നും, താനുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും സിസോദിയ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇന്നലെ വൈകിട്ടോടെ ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച സിസോദിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

അതേസമയം, ഡെൽഹിയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. തലസ്ഥാനത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികയാണെന്ന് വിദഗ്ധർ കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala News:  സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി

സെപ്‌റ്റംബർ 17 വരെ ഡെൽഹിയിൽ 4500 വരെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതിൽ താഴെയുമായി. അടുത്ത ദിവസങ്ങളിൽ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും കെജ‌രിവാൾ വ്യക്തമാക്കി. അതേസമയം വൈറസിന്റെ ഇന്ത്യയിലെ പ്രഭവ കേന്ദ്രമായ മഹാരാഷ്‌ട്രയിൽ ഇതുവരെയായി 12,63,799 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE