സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി

By Staff Reporter, Malabar News
Malabar-News-mullppalli
Image Courtesy : Mathrubhumi
Ajwa Travels

തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നിട്ടും സര്‍ക്കാര്‍ നടത്തിയ അഴിമതികളിലും ക്രമക്കേടുകളിലും ചര്‍ച്ച നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്.

സിപിഎം നടത്തുന്ന അഴിമതികള്‍ക്ക് സ്‌തുതിഗീതം തയ്യാറാക്കുകയാണ് സിപിഐ ഇപ്പോള്‍ എന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്‌ചകളെ കൃത്യമായി ചൂണ്ടിക്കാണിച്ച സിപിഐ കണ്ണടച്ച് ഇരുട്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോപണ വിധേയരായ മന്ത്രിമാരുടെ അടക്കം രാജി ആവശ്യപ്പെട്ട സിപിഐ ഇപ്പോള്‍ ഒന്നും കണ്ടില്ലെന്നു നടിക്കുകയാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരും ഇത്രയും അധഃപതിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങികുളിച്ചു നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സിപിഐ കണ്ടില്ലെന്ന് നടിക്കുകയാണ്.

അഴിമതിയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെ ബി ടീമായി അവര്‍ മാറി. യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചില്ലെങ്കില്‍ കാലം മാപ്പ് നല്‍കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെയോ ജലീലിനെയോ സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശിച്ചിട്ടിലെന്നും ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് മുല്ലപ്പള്ളി അഭിപ്രായവുമായി രംഗത്തു വന്നത്.

Read Also: ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ; കാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE