സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ആളുകളിലും രോഗവ്യാപനം രൂക്ഷം; കേന്ദ്രസംഘം

By Team Member, Malabar News
Covid report-india
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തി കേന്ദ്ര സംഘം. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കോവിഡ് വ്യാപനം ഉയർന്ന പശ്‌ചാത്തലത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷമാണ് കേന്ദ്രസംഘം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസംഘം സന്ദർശനം നടത്തിയ പത്തനംതിട്ട ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേർക്കും, രണ്ട് ഡോസും സ്വീകരിച്ച 5,042 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സ്‌ഥിതിഗതികൾ വിലയിരുത്താനായി സംസ്‌ഥാനത്ത് എത്തിയ കേന്ദ്രസംഘത്തിന് നേതൃത്വം നൽകിയ എൻസിഡിസി ഡയറക്‌ടർ ഡോക്‌ടർ സുജിത് സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൂടാതെ കേരളത്തിൽ സന്ദർശനം നടത്തിയ 8 ജില്ലകളിലും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ ആണെന്നും, മിക്കയിടങ്ങളിലും ടിപിആർ വർധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം റിപ്പോർട് ചെയ്യുന്ന 80 ശതമാനം കേസുകളും ഡെൽറ്റ വകഭേദം ആണെന്നും കേന്ദ്രസംഘം വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: സംസ്‌ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE