കോവിഡ്; നിയന്ത്രണങ്ങൾ നാളെയറിയാം, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം

By News Desk, Malabar News
Covid Update- India
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കേന്ദ്രമന്ത്രിമാരുടെ കോവിഡ് അവലോകന യോഗം നടന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യവും പ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളും വിലയിരുത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു.

കൂടാതെ, സംസ്‌ഥാനങ്ങളുടെ കോവിഡ് അവലോകന യോഗം നാളെ ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവരുന്നത് ചർച്ചയാകും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പ്രാപ്‌തമായിരിക്കണമെന്നും ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

Also Read: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE