കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുനൽകി ഡെൽഹി സർക്കാർ

By Syndicated , Malabar News
covid spread decreased; Delhi relaxes restrictions
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഡെൽഹി സർക്കാർ. നാളെ മുതല്‍ ഒരാഴ്‌ചത്തേക്ക് ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് ഒഴിവാക്കി, നാളെമുതൽ എല്ലാ കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാം. റെസ്‌റ്ററന്റുകളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫിസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.

ഡെല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പകുതി ആളുകളുമായി സര്‍വീസ് നടത്തും. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും. അതേസമയം, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, തിയറ്റര്‍, സ്‌റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, സ്‌പോര്‍ട്‌സ് കോംപ്ളക്‌സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

Read also: മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തി; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE