മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തി; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

By Syndicated , Malabar News
mukul roy and dilip ghosh
Ajwa Travels

കൊല്‍ക്കത്ത: ബിജെപിയില്‍ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയെ വിമർശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തിയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു.

തൃൂണമൂല്‍ കോണ്‍ഗ്രസില്‍നിന്നും വരുന്ന ആളുകള്‍ക്ക് ബിജെപിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. മുകുള്‍ റോയിയുടെ പിൻമാറ്റം ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ല. ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നു, പ്രശ്‌നമുള്ള ചിലര്‍ പോകുന്നു. അത് അവരുടെ വ്യക്‌തിപരമായ കാര്യമാണ്, പാര്‍ട്ടിയുടേതല്ല; ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

2017ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുള്‍ റോയ് കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. മുകുള്‍ റോയിക്ക് പിന്നാലെ നിരവധി നേതാക്കള്‍ അന്ന് തൃണമൂല്‍ വിട്ടിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ തിരിച്ചു വരവിന് പിന്നാലെ പ്രമുഖ നേതാവ് രജീബ് ബാനര്‍ജിയും തൃണമൂലിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു എന്നാണ് വിവരം.

Read also: സുരക്ഷാ ഭീഷണി; ഐഎസിനായി പ്രവർത്തിച്ചവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE