മുക്കം: മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങൾ ബാരിക്കേഡുകളും കയറും ഉപയോഗിച്ച് അടച്ചു. മുക്കം പോലീസിന്റെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിലാണ് നടപടി.
മുക്കം മാർക്കറ്റിലേക്ക് വരുന്നവരുൾപ്പടെ ബാരിക്കേഡിന് സമീപം വാഹനം നിർത്തി കാൽനടയായി പോയി സാധനങ്ങൾ വാങ്ങണം. ഒരു വാഹനത്തിൽ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാനുള്ള അനുവാദമുള്ളൂ. നഗരസഭയിലെ സ്‌ഥിതി ഗുരുതരമാണെന്നും മുക്കം നഗരസഭ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോൺ ആണെന്നും നഗരസഭാ ചെയർമാൻ പിടി ബാബു പറഞ്ഞു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും കോവിഡ് ഭീതി ഒഴിയുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും ചെയർമാൻ വ്യക്‌തമാക്കി.
Also Read: കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്‌സിഎൽ