നടുവണ്ണൂർ: കോവിഡ് വ്യാപനം ശക്‌തമായി തുടരുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി കെഎംഎസ്‌സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ). കെഎംഎസ്‌സിഎല്ലിന്റെ നടുവണ്ണൂരിലെ ജില്ലാ വെയർ ഹൗസിലാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കും മലബാർ മേഖലയിലെ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കും കെഎംഎസ്‌സിഎൽ വഴിയാണ് മരുന്ന് വിതരണം നടത്തുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ ഓക്‌സിജൻ ലഭ്യത കൃത്യമായി ഉറപ്പ് വരുത്തുന്നതിനായി കളക്‌ടറുടെ നേതൃത്വത്തിൽ ഓക്‌സിജൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ സ്‌ഥാപനങ്ങൾ കൃത്യതയോടെ ആരോഗ്യ ജാഗ്രതാ പോർട്ടലിൽ ഓക്‌സിജൻ ആവശ്യകതയും രോഗികളും കണക്കും രേഖപ്പെടുത്തിയാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും ഉണ്ടാവില്ലെന്ന് അധികൃതർ പറയുന്നു. 24 മണിക്കൂറും സ്‌ഥാപനത്തിൽ ജീവനക്കാർ ഉണ്ട്. സാനിറ്റൈസറും ടെസ്‌റ്റ് കിറ്റുകളും മാസ്‌കും ഇവിടെ നിന്നാണ് പലയിടത്തേക്കും വിതരണം ചെയ്യുന്നത്.
Read Also: അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്