സംസ്‌ഥാനത്ത്‌ ഇന്നും അഞ്ച് ലക്ഷം കടന്ന് വാക്‌സിനേഷൻ

By News Desk, Malabar News
covid vaccination-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അതിൽ 4,39,860 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 50,000തിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകി. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്‌സിനേഷൻ അഞ്ച് ലക്ഷത്തിൽ കൂടുന്നത്. ഇന്നലെ 5.35 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്.

സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,39,22,426 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,72,66,344 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 66,56,082 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്‌റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 48.7 ശതമാനം പേർക്ക് ഒന്നാം ഡോസും 18.79 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

അതേസമയം 60 വയസിന് മുകളിലുള്ളവരിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Also Read: ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE