ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്

By Staff Reporter, Malabar News
Oman-police
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞയാഴ്‌ച മുതല്‍ കാണാതായ ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെ കണ്ടെത്താനാണ് പോലീസ് ജനങ്ങളുടെ സഹായം തേടിയത്.

ബാത്തിന ഗവര്‍ണറേറ്റിലെ ലിവാ വിലായത്തിൽ നിന്നുമാണ് 59 വയസുകാരനായ ജെയിംസ് കോളോമയെ കാണാതാകുന്നത്. ഓഗസ്‌റ്റ് ഏഴിന് പുറത്തുപോയതിന് ശേഷം പിന്നീട് മടങ്ങിയെത്തിയില്ല എന്നാണ് പോലീസിന്റെ അറിയിപ്പിൽ പറയുന്നത്.

ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Most Read: കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE