കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു

By Team Member, Malabar News
Covid Vaccination For children Starts Tomorrow
Ajwa Travels

തിരുവനന്തപുരം: കുട്ടികളിലെ കോവിഡ് വാക്‌സിനേഷന് നാളെ തുടക്കം കുറിക്കും. വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15-18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവർക്കായി സജ്‌ജീകരിച്ചിട്ടുണ്ട്. കൂടാതെ കൊവാക്‌സിൻ മാത്രമായിരിക്കും ഇവർക്ക് വിതരണം ചെയ്യുക.

കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ശേഷമാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തേണ്ടത്. ഇതിനൊപ്പം സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്ത കുട്ടികളെ വിദ്യാഭാസ വകുപ്പ് സഹായിക്കും. തുടർന്ന് ഓരോ വിദ്യാഭ്യാസ സ്‌ഥാപനവും വാക്‌സിൻ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും, ശിശു ആരോഗ്യ ഓഫിസർക്കും നൽകും.

ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ സംസ്‌ഥാനത്ത് കുട്ടികൾക്കായുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇത്തരം കേന്ദ്രങ്ങൾ തിരിച്ചറിയാനായി പിങ്ക് ബോർഡ് സ്‌ഥാപിക്കും. വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷൻ സ്‌ഥലം, വാക്‌സിനേഷൻ സ്‌ഥലം എന്നിവിടങ്ങളിലാണ് ബോർഡ് സ്‌ഥാപിക്കുക.

Read also: രഞ്‌ജിത്ത് വധം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE