തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയുള്ളവർക്ക്‌ കോവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ

By Team Member, Malabar News
covid vaccination kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കായുള്ള കോവിഡ് മെഗാ വാക്‌സിനേഷന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം ജില്ലയിലാണ് വാക്‌സിനേഷന് തുടക്കം കുറിക്കുന്നത്.

തലസ്‌ഥാന നഗരിയിൽ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ഇന്ന് രാവിലെ 9 മണി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കുക. ഇന്ന് മാത്രം 1000 പേരെ വാക്‌സിൻ സ്വീകരിക്കുന്നതിനായി വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ മാത്രം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 58,000 പേരുടെ പട്ടികയാണ് വാക്‌സിൻ സ്വീകരിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇത്രയധികം പേരുടെ പട്ടിക ലഭിച്ചതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ മറവിൽ പലർക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അധികൃതർ സംശയിക്കുന്നു. ഈ സാഹചര്യത്തിൽ വാക്‌സിൻ നൽകുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ആളുകളുടെ എണ്ണം 30,000 ആയി കുറച്ചു.

Read also : ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷം: ആലപ്പുഴയിൽ 22കാരൻ കൊല്ലപ്പെട്ടു; ജില്ലയിൽ ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE