കോവിഡ് വാക്‌സിൻ ക്ഷാമം; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി മഹാരാഷ്‌ട്ര

By Trainee Reporter, Malabar News
covid vaccine
Representational image
Ajwa Travels

മുംബൈ: വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ പലയിടത്തും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സതാര ജില്ലയിൽ വാക്‌സിൻ ഇല്ലാത്തതിനെ തുടർന്ന് വിതരണം നിർത്തിവെച്ചതായി ജില്ലാ പരിഷത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ഗൗഡ പറഞ്ഞു. ഇതുവരെ 45 വയസിന് മുകളിലുള്ള 2.6 ലക്ഷം പേർക്ക് മാത്രമാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും വിതരണം ചെയ്‌തത്‌.

പൻവേലിലും വാക്‌സിൻ വിതരണം നിർത്തിവെച്ചിട്ടുണ്ട്. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് വിതരണം നിർത്തിവെച്ചതെന്ന് പൻവേൽ മുൻസിപ്പൽ കോർപറേഷൻ അധികൃതർ പറഞ്ഞു. പൂണെയിലെ 100ഓളം വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ ക്ഷാമത്തെ തുടർന്ന് വാക്‌സിൻ വിതരണം നിർത്തിവെച്ചുവെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ട്വീറ്റ് ചെയ്‌തു.

മഹാരാഷ്‌ട്രയിൽ വാക്‌സിൻ ക്ഷാമമുണ്ടെന്ന പരാതിയുമായി നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. എന്നാൽ വാക്‌സിൻ വിതരണത്തിൽ പ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ നിലപാട്.

Read also: മഹാരാഷ്‌ട്ര സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; വിവാദത്തിൽ ഗതാഗത മന്ത്രിയെയും ഉൾപ്പെടുത്തി സച്ചിൻ വാസെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE