മഹാരാഷ്‌ട്ര സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; വിവാദത്തിൽ ഗതാഗത മന്ത്രിയെയും ഉൾപ്പെടുത്തി സച്ചിൻ വാസെ

By News Desk, Malabar News
NIA Arrests two terrorists in trivandrum
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ എൻഐഎ കോടതിയിൽ വിവരങ്ങൾ എഴുതി നൽകി. മന്ത്രിമാരുൾപ്പെട്ട വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി അനിൽ പരബും പണം പിരിച്ച് നൽകാൻ ആവശ്യപ്പെട്ടതായി വ്യക്‌തമാക്കുന്നു.

രാജിവെച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് രണ്ട് കോടിയും ഗതാഗത മന്ത്രി അനിൽ പരബ് 50 കോടിയും പിരിച്ചു നൽകാൻ ആവശ്യപ്പെട്ടു എന്നതാണ് സച്ചിൻ വാസെയുടെ കത്തിലെ ഉള്ളടക്കം. കത്ത് ഉചിത മാർഗത്തിൽ കൈമാറാൻ നിർദേശിച്ച് കോടതി തിരിച്ചു നൽകി. വീണ്ടും ഈ കത്ത് ഇന്ന് തന്നെ കോടതിക്ക് കൈമറും എന്നാണ് വിവരം.

ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകാൻ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ കമ്മീഷണർ പരംബീർ സിംഗിന്റെ പരാതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്നാണ് അനിൽ ദേശ്‌മുഖ് രാജിവെച്ചത്.

Read Also: കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE