ഡെൽഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്. കോവിഡ് വിദഗ്ധ സമിതി മേധാവി ഡോ. കെഎന്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള കുറക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കോവിഷീല്‍ഡ് ആദ്യ ഡോസിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച് റിപ്പോര്‍ട് പുറത്തുവിടുന്നത്.
രാജ്യത്ത് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്‌ചയായിരുന്നു. മെയ് 13ന് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 വരെ ഇടവേള ആക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
കൂടാതെ ലോകാരോഗ്യ സംഘടനയും ഇടവേള കൂട്ടുന്നതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. 6 മുതല്‍ 16 ആഴ്‌ച വരെ നീട്ടുന്നത് നല്ലതാണെന്നായിരുന്നു ഡബ്ള്യുഎച്ച്‌ഒ അറിയിച്ചത്.
അതേസമയം കോവിഷീല്‍ഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്‌ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇടവേള എട്ടാഴ്‌ചയാക്കി കുറയ്‌ക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും നിലവിലെ ഇടവേള കുറയ്‌ക്കാനാണ് സാധ്യത. ഇത്തരത്തില്‍ വാക്‌സിന്‍ ഇടവേളകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് 61 ശതമാനം വരെ ഫലം ചെയ്യുമെന്ന റിപ്പോര്‍ട് വരുന്നത്.
Most Read: ‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്