മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍

By Syndicated , Malabar News
Shivaraj singh chouhan_Malabar news
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്‌ഥാനത്തെ കന്നുകാലികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കന്നുകാലി വളര്‍ത്തല്‍, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തും. കൗ ക്യാബിനറ്റിന്റെ ആദ്യയോഗം നവംബര്‍ 22 ന് നടത്തും, ശിവരാജ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം ലൗ ജിഹാദ് വിഷയത്തിലും നിയമ നിര്‍മാണം നടത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം കഠിന തടവാണ് ശിക്ഷയെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു

Read also: കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE