വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ചു; സിപിഐ നേതാവിന്റെ കട അടിച്ചു തകർത്തു

By Syndicated , Malabar News
bjp attacks

ചേര്‍ത്തല: കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ച സിപിഐ നേതാവിന്റെ കടയ്‌ക്ക് നേരെ ആക്രമണം. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഗഗാറിന്റെ കടയാണ് അഞ്‌ജാതര്‍ തകര്‍ത്തത്.

കണ്ടമംഗലം ക്ഷേത്രത്തിന് സമീപമാണ് ഗഗാറിന്‍ കട നടത്തുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കൂടിയായ ഇദ്ദേഹം ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ സമരം ചെയ്‌തത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് നടന്ന അക്രമത്തിൽ 30,000 രൂപയോളം നഷ്‌ടം വന്നതായി ഗഗാറിന്‍ പറഞ്ഞു. സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.

Read also: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE