പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ

By Trainee Reporter, Malabar News
Ajwa Travels

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ. പാർട്ടിയുമായി എംഎൽഎ ചേർന്ന് പോകുന്നില്ലെന്നാണ് വിമർശനം. പാലക്കാട് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഹമ്മദ് മുഹ്സിന് എതിരെ വിമർശനം ഉയർന്നത്. പാലക്കാട് നിന്നുള്ള സ്‌ഥാനാർഥി പട്ടികയിൽ മുഹമ്മദ് മുഹ്‌സിനും ഒകെ സെയ്‌തലവിയും ഇടം നേടിയിട്ടുണ്ട്.

പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകണമെന്ന് എംഎൽഎയോട് പാർട്ടി നേതൃത്വം നിർദേശിച്ചു. തെറ്റ് തിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.  നേതൃത്വവുമായി എംഎൽഎ അകൽച്ചയിലായിരുന്നു. അതേസമയം, സിപിഎമ്മിനോട് എംഎൽഎ കൂടുതൽ ചേർന്ന് പ്രവർത്തിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

Read also: കാസർ​ഗോഡ് കെഎം ഷാജി വേണ്ട; മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE