നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന്

By News Desk, Malabar News
Malabarnews_cpim cpi
Representational image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്‌ഥാനാര്‍ഥികള്‍ ആകേണ്ടവരുടെ മാനദണ്ഡവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഇന്നുണ്ടാകും.

രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കാം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജയാപരാജയങ്ങള്‍ വിലയിരുത്തിയ ജില്ലാ ഘടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് യോഗം പരിശോധിക്കും. സ്‌ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട മറ്റ് നിര്‍ണായക തീരുമാനങ്ങള്‍ അടുത്ത മാസത്തെ സംസ്‌ഥാന കൗണ്‍സിലാണ് പരിഗണിക്കുക.

Also Read: അഭയ കൊലക്കേസ്; പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE