സിപിഐഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക; പ്രഖ്യാപനം ഇന്ന്

By Syndicated , Malabar News
Malabarnews_cpim cpi
Representational image
Ajwa Travels

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പ്രതിഷേധമുണ്ടായ പൊന്നാനി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്‌ഥാനാർഥികൾ തന്നെയാവും മൽസര രംഗത്ത് ഉണ്ടാവുക.

എതിര്‍ സ്‌ഥാനാർഥികളെ അറിഞ്ഞ ശേഷമായിരിക്കും ദേവികുളം, മഞ്ചേശ്വരം, മലപ്പുറത്തെ ഒരു സീറ്റ് എന്നിവിടങ്ങളിലെ പ്രഖ്യാപനം. മറ്റെല്ലാ സീറ്റുകളിലെയും സ്‌ഥാനാർഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ചവരില്‍ നാലുപേര്‍ക്ക് സ്‌ഥാനാർഥികളാകാന്‍ ഇളവ് നൽകിയിരുന്നു. നിലവിലെ പട്ടികയില്‍ മാറ്റം വരണമെങ്കില്‍ പൊളിറ്റ്ബ്യൂറോയാണ് തീരുമാനിക്കേണ്ടത്.

അതോടൊപ്പം ഇടത് മുന്നണിയുടെ പ്രകടനപത്രികയും ഇന്ന് തന്നെ പുറത്തിറക്കിയേക്കും. കഴിഞ്ഞ തവണ 92 സീറ്റില്‍ മൽസരിച്ച സിപിഐഎം ഇത്തവണ 85 സീറ്റുകളിലാണ് ജനവിധി തേടുന്നത്.

Read also: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE