ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍; പ്രതിഷേധ പരിപാടികളുമായി സിപിഐഎം

By Trainee Reporter, Malabar News
lakshadweep
Representational Image
Ajwa Travels

കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾക്ക് എതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകൾക്ക് മുന്നിൽ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.

എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ലക്ഷദ്വീപ് സന്ദർശിച്ച് സാഹചര്യം നേരിട്ട് വിലയിരുത്തുമെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം, ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തില്ല. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.

Read also: കുഴൽപ്പണക്കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE