ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടുന്നതിന് എതിരെ സിപിഎം

By Staff Reporter, Malabar News
FACT-SCHOOL
Ajwa Travels

കൊച്ചി: എറണാകുളം ഏലൂരിലെ ഫാക്‌ട് ടൗൺഷിപ്പ് സ്‌കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഎം. സ്‌കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്‌ടിന് സ്‌കൂൾ നടത്തിപ്പ് ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ഫാക്‌ട് മാനേജ്മെന്റിന് താൽപര്യമില്ലെങ്കിൽ ജനപങ്കാളിത്തമുള്ള ഭരണ സമിതിക്ക് കൈമാറണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്‌കൂൾ ഭരണസമിതിക്ക് ഫാക്‌ട് മാനേജ്‌മെന്റ് നോട്ടീസ് നൽകിയതോടെ അധ്യാപകരും വിദ്യാർഥികളും പെരുവഴിയിലായി. ഫാക്‌ടിലെ ജീവനക്കാരുടെ സഹകരണ സംഘമാണ് സ്‌കൂൾ നടത്തുന്നത്. സ്‌കൂൾ അടച്ചു പൂട്ടുകയാണെന്ന് അറിയിച്ച് വലിയ 4 ബോർഡുകൾ സ്‌കൂൾ പരിസരങ്ങളിൽ ഫാക്‌ട് മാനേജ്‌മെന്റ് സ്‌ഥാപിച്ച് കഴിഞ്ഞു.

ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ പൂർണമായും ഒഴിപ്പിക്കുമെന്നാണ് ബോർഡിൽ അറിയിപ്പ്. 210 കുട്ടികളും 25 അധ്യാപക, അനധ്യാപക ജീവനക്കാരുമുള്ള സ്‌കൂളാണ് ഒഴിപ്പിക്കുന്നത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാണ് സ്‌കൂൾ, പത്താം ക്ളാസ് 100 ശതമാനം വിജയം, ദേശീയ സൈക്കിൾ പോളോ മൽസരത്തിൽ വിജയികളായ കുട്ടികൾ, രണ്ട്‌ സ്‌കൂൾ ബസ്, 3 സ്‌മാർട്ട് ക്ളാസ്, കുട്ടികൾക്ക് ലാപ്‌ടോപ്- ഡെസ്‌ക്‌ടോപ്പ് സൗകര്യം, മികച്ച ലൈബ്രറി എന്നിവ ഇവിടെയുണ്ട്.

എംകെകെ നായർ ഫാക്‌ടിന്റെ മാനേജിംഗ് ഡയറക്‌ടറായിരുന്നപ്പോൾ 1960ൽ ആരംഭിച്ചതാണ് ഈ സ്‌കൂൾ. കല, സാഹിത്യം, സാംസ്‌കാരികം, രാഷ്‌ട്രീയം, കായികം തുടങ്ങിയ മേഖലകളിൽ നിരവധി പ്രതിഭകളെ സംഭാവനചെയ്‌ത വിദ്യാലയമാണ്. സംസ്‌ഥാന യുവജനോൽസവത്തിലും ദേശീയ കായിക മേളയിലും വെന്നികൊടി പാറിച്ച ചരിത്രമാണുള്ളത്.

2004ൽ സ്വകാര്യ മേഖലക്ക് കൈമാറിയ സ്‌കൂൾ തിരിച്ചെടുത്തു, തുടർന്ന് ഫാക്‌ട് ജീവനക്കാർ ചേർന്ന് സ്വന്തം കൈയിലെ പണം സ്വരൂപിച്ച് രൂപം കൊടുത്ത ചാരിറ്റബിൾ സൊസൈറ്റിയാണ് സ്‌കൂൾ നടത്തുന്നത്. 40 ലക്ഷം രൂപ മുടക്കി നവീകരിക്കുകയും ചെയ്‌തു. സർവീസിലുള്ള ഫാക്‌ട് ജീവനക്കാരാണ് സ്‌കൂൾ ഭരണസമിതിയിൽ. വാടക കരാറിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കരാർ പുതുക്കിയിട്ടില്ല. പുതുക്കുമ്പോൾ കുടിശിക നൽകാൻ തയ്യാറാണെന്നും അറിയിച്ചിട്ടും അധികൃതർ മുഖവിലക്കെടുക്കുന്നില്ല.

Read Also: സഞ്‌ജുവും സംഘവും ഇന്ന് കളത്തിൽ; എതിരാളി ആർസിബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE