136.71 കോടിയുടെ ലാഭവുമായി ‘ഫാക്‌ട്’

By Staff Reporter, Malabar News
FACT-kochi
Ajwa Travels

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ‘ഫാക്‌ട്’ 2020 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബർ 31 വരെയുള്ള 9 മാസത്തിൽ വിറ്റുവരവ് 2438 കോടി രൂപയായെന്നും 202.22 കോടി രൂപ ലാഭം നേടിയെന്നും മാനേജ്മെന്റ് അറിയിച്ചു. മുൻ വർഷം ഇക്കാലയളവിൽ 10.80 കോടി രൂപയായിരുന്നു ലാഭം. അമോണിയ സൾഫേറ്റിന്റെയും ഫാക്റ്റം ഫോസിന്റെയും ഉൽപാദനത്തിലും എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിച്ചു.

ഫാക്റ്റം ഫോസ് 6,44,924 മെട്രിക് ‍ടൺ (മുൻ വർഷം ഇതേ കാലയളവിൽ 620141 മെട്രിക് ടൺ) ഉൽപാദനമെന്ന നേട്ടത്തിലെത്തി. അമോണിയം സൾഫേറ്റിന്റെ ഉൽപാദനം 1,76,546 മെട്രിക് ടൺ (മുൻവർഷം 1,58,098 മെട്രിക് ടൺ) ആയി ഉയർന്നു. കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലേക്കും വിതരണം ആരംഭിക്കാൻ സാധിച്ചെന്നും മാനേജ്‌മെന്റ് അറിയിച്ചു. കൊച്ചി ഉദ്യോഗമണ്ഡലിലാണ് ഫാക്‌ട് (എഫ്എസിടി) സ്‌ഥിതി ചെയ്യുന്നത്.

Read Also: കേരള ബാങ്കിലെ സ്‌ഥിര നിയമനം; ശുപാർശ സർക്കാർ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE