പൊന്നാനിയില്‍ സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു

By Web Desk, Malabar News
CPM
Ajwa Travels

മലപ്പുറം: പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദീഖിന് എതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്‌ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു.

നേരത്തെ ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പിഎം ആറുണ്ണി തങ്ങളും രാജി വെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ലോക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചേക്കുമെന്ന സൂചനയുണ്ട്. പൊന്നാനിയിലെ പ്രമുഖ സിപിഎം നേതാവായ ടിഎം സിദ്ദീഖിനെതിരെയുള്ള പാര്‍ട്ടി നടപടിയില്‍ പ്രവര്‍ത്തകരിലൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മില്‍ വിവാദം ഉടലെടുക്കുന്നത്. പിന്നീട് നടന്ന പാര്‍ട്ടി അച്ചടക്ക നടപടിയില്‍ സിദ്ദീഖിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. പാര്‍ട്ടി ഔദ്യോഗിക വിഭാഗവും സിദ്ദീഖിനെ അനുകൂലിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പോര്‍വിളിയും പാര്‍ട്ടിക്ക് തലവേദനയാകുന്നു.

Read Also: 13ആമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്‌ക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE