എറണാകുളത്ത് സിപിഎമ്മിൽ വീണ്ടും കൂട്ടനടപടി; 12 നേതാക്കളെ സസ്‌പെൻഡ് ചെയ്‌തു

By Staff Reporter, Malabar News
CPM
Ajwa Travels

കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്‌പെൻഷൻ. കഴിഞ്ഞ തവണ താക്കീത് നൽകിയ 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനൻ, മണിശങ്കർ തുടങ്ങിയവർ സസ്‌പെൻഷൻ ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

മുതിർന്ന നേതാക്കളായ കോടിയേരി ബാലകൃഷ്‌ണനും എ വിജയരാഘവനും പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം. ഇന്നാണ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിലെയും ഏരിയാ കമ്മിറ്റിയിലെയും നേതാക്കൾക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.

സസ്‌പെൻഷനിലായ നേതാക്കൾക്കെതിരെ മുൻപ് താക്കീതുൾപ്പെടെയുള്ള ചില നടപടികൾ സ്വീകരിച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ ഈ നേതാക്കളെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിച്ചതിനാണ് സസ്‌പെൻഷനെന്നാണ് സൂചന.

Read Also: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് കെസി വേണുഗോപാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE