കണ്ണൂർ: പരിയാരത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുതാഴം കള്ളംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂദനനെ (43) ആണ് പോക്സോ വകുപ്പുകൾ ചുമത്തി കണ്ണൂർ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ളാസ് വിദ്യാർഥിനി സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് നേരിട്ട ലൈംഗികാതിക്രമം അധ്യാപികയോട് തുറന്നു പറഞ്ഞത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്.
Most Read| 69ആംമത് നെഹ്റു ട്രോഫി വള്ളംകളി നാളെ