യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്

By Desk Reporter, Malabar News
Representational Image
Ajwa Travels

ലഖ്‌നൗ: അമേഠിയില്‍ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്‌ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ ട്വിറ്ററില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് കേസെടുത്തത് എന്നാണ് പോലീസ് വിശദീകരണം.

ഭയം പടര്‍ത്താന്‍ ഉദ്ദേശിച്ച് അഭ്യൂഹം പ്രചരിപ്പിക്കുക, ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധി നിയമവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

നേരത്തെ, ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വാർത്തകൾ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചുകെട്ടുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു.

യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ആയിരുന്നെന്നും സംസ്‌ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം നിറച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നതെന്നും യോഗി ആരോപിച്ചിരുന്നു.

Also Read:  ലോക്ക്ഡൗൺ സമയത്തും സെന്‍ട്രല്‍ വിസ്‌താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE