വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്

By PR Sumeran, Special Correspondent
  • Follow author on
Najeeb Kanthapuram_Pinarayi Vijayan
Ajwa Travels

പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

പ്രളയം, നിപ്പ, കോവിഡ്, നീണ്ടകാലത്തെ ലോക് ഡൗൺ എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറെ കാലങ്ങളായി വ്യാപാര മേഖല തകർന്നിരിക്കുകയാണ്. ഇതിനിടെ കടന്നുവന്ന പുതിയ ലോക് ഡൗണും കൂടി ആയതോടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് കച്ചവടക്കാരും തൊഴിലാളികളും ദുരിതത്തിലായിരിക്കുന്നു. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വായ്‌പയെടുത്ത് കൊണ്ടാണ് വ്യാപാരികൾ ചരക്ക് ഇറക്കിയിരിക്കുന്നത്.

ആയതിനാൽ, കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഏതെങ്കിലും തരത്തിൽ ഇത്തരം വ്യാപാര സ്‌ഥാപനങ്ങൾക്ക് ഇളവ് നൽകാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും പ്രതിസന്ധിയിലായ വ്യാപാരി സമൂഹത്തിന് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരം കത്ത് നൽകിയിരിക്കുന്നത്.

അതേസമയം, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നജീബ് കാന്തപുരം കത്തിലൂടെ പൂർണപിന്തുണയും അറിയിച്ചിട്ടുണ്ട്.

Most Read: ഇന്ത്യ അതിജീവിക്കുന്നതിന് കാരണം നെഹ്‌റു-ഗാന്ധി കുടുംബം; മോദി സർക്കാരിനെതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE