കവരത്തി: ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കടല്‍വെള്ളരി വില്പനക്ക് പിന്നിലെ പണമിടപാടാണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധിത നിയമ പ്രകാരമാണ് കേസ്. ലക്ഷദ്വീപില്‍ നിന്ന് 300 കിലോ കടല്‍വെള്ളരിയാണ് പിടികൂടിയത്.
ലക്ഷദ്വീപ്, തമിഴ്നാട് സ്വദേശികളായ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. നേരത്തെ ലക്ഷദ്വീപ് മറൈന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്സ് സംഭവത്തിൽ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു. ഇക്കാര്യവും പരിഗണിച്ചാണ് ഇഡി സംഭവത്തിൽ പുതിയ കേസെടുത്തത്.
Read Also: രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു; കെ മുരളീധരൻ