പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 1,27,510 കോവിഡ് കേസുകൾ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് പ്രതിദിന കോവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെയാണ്. 1,27,510 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന മരണസംഖ്യയിലും കഴിഞ്ഞ ദിവസം രാജ്യത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2,795 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരണപ്പെട്ടത്.

കഴിഞ്ഞ 54 ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകളാണ് ഇത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയർന്നു. അതേസമയം തന്നെ ഇവരിൽ 2,59,47,629 ആളുകളും ഇതുവരെ രോഗമുക്‌തി നേടിയതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,31,895 ആണ്.

നിലവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ ആകെ എണ്ണം 18,95,520 ആണ്. കൂടാതെ 92.09 ശതമാനമാണ് രാജ്യത്തെ നിലവിലത്തെ കോവിഡ് മുക്‌തി നിരക്ക്. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ മിക്ക സംസ്‌ഥാനങ്ങളും ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്നതോടെയാണ് നിലവിൽ രോഗവ്യാപന തോതിൽ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്ത് 21,60,46,638 ആളുകൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്.

Read also : ഛത്തീസ്ഗഢില്‍ മാവോയിസ്‌റ്റ് നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE