അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിമാൻഡിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

മാലൂർ: കപ്പറ്റപ്പൊയിലിനടുത്തെ കോറോത്ത് ലക്ഷംവീട്ടിൽ നന്ദിനിയെ (75) കൊലപ്പെടുത്തിയ കേസിൽ മകൾ കെ ഷെർളിയെ കോടതി റിമാൻഡ് ചെയ്‌തു. വീട്ടിൽ ആരുമില്ലാത്തപ്പോൾ ഷെർളി നന്ദിനിയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മർദനത്തിൽ തലക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.

നന്ദിനി വീട്ടിനകത്ത് കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മകൾ നന്ദിനിക്ക് പുറമെ ഷെർളിയും ഭർത്താവ് ഭാസ്‍കരനുമാണ് താമസം. ഭാസ്‍കരന് തലശ്ശേരിയിലാണ് ജോലി. മാലൂർ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എൻബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷെർളിയെ അറസ്‌റ്റ് ചെയ്‌തത്‌.

ഫോറൻസിക്ക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമായിരുന്നു അറസ്‌റ്റ്. ഷെർളി അമ്മയെ പതിവായി മർദിക്കാറുണ്ടെന്ന് നാട്ടുകാരിൽ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇൻസ്‌പെക്‌ടർ എൻബി ഷൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ ബാബുരാജ്, ജൂനിയർ എസ്ഐ രമ്യ, എഎസ്ഐ പ്രകാശൻ, സിപിഒ ഹസീന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE