വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
kozhikode news
Representational image

കോഴിക്കോട് : ആരോഗ്യ പ്രവർത്തകരാണെന്ന വ്യാജേന എത്തി വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്ന സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്(30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ(32) എന്നിവരാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ഫെബ്രുവരി 19ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ആരോഗ്യ പ്രവർത്തകർ ആണെന്ന വ്യാജേന എത്തിയ പ്രതികൾ കല്ലാമല ദേവീകൃപയിൽ സുലഭയെ(55) മർദിച്ചാണു മാല തട്ടിയെടുത്തത്.

സംഭവം നടക്കുന്നതിന് മുൻപായി വീട്ടിൽ എത്തിയ പ്രതികൾ ആരോഗ്യ വകുപ്പിൽനിന്നു വന്നതാണെന്നും ഭർത്താവ് രവീന്ദ്രനോട് അടുത്തുള്ള കേന്ദ്രത്തിൽ കോവിഡ് വാക്‌സിൻ എടുക്കാൻ പോകണമെന്നും പറഞ്ഞു. തുടർന്നാണ് ഇവർ വീടിന്റെ ഉള്ളിൽ കയറി വീട്ടമ്മയുടെ തലക്കും, കഴുത്തിനും ലോഹം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് മാലയുമായി കടന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള സിസിടിവി ഉൾപ്പടെയുള്ളവ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

Read also : ആഴക്കടലിൽ മുങ്ങി ശബരിമല വരെ; വിവാദച്ചൂടിൽ നാളെ കലാശം; ആവേശം ചോരാതെ മുന്നണികൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE