ബംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിലെ സർക്കാർ സ്‌കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്‌ഥ്യങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ഉച്ചഭക്ഷണം കഴിച്ച മുഴുവൻ വിദ്യാർഥികളെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികൾക്ക് പ്രാഥമിക പരിശോധനയും ചികിൽസയും നൽകിയ ശേഷം ആരോഗ്യനില തൃപ്‌തികരമെന്ന് ഉറപ്പുവരുത്തി ഡിസ്‌ചാർജ് ചെയ്‌തതായി അധികൃതർ അറിയിച്ചു. അതേസമയം സ്‌കൂൾ അധികൃതരുടെ അനാസ്‌ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
Read also: ലുധിയാന സ്‌ഫോടനം; നിരോധിത സിഖ് സംഘടനാ പ്രവർത്തകൻ അറസ്‌റ്റിൽ