സെന്‍ട്രല്‍ വിസ്‌താ നിർമാണത്തിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി

By Desk Reporter, Malabar News
delhi-highcourt
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും, തലസ്‌ഥാനത്ത് ആളുകൾ ഓക്‌സിജൻ കിട്ടാതെ പിടയുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ നിർമാണം നടത്തുന്നതിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഡെൽഹിയിൽ കർഫ്യു, ലോക്ക്ഡൗൺ പ്രാബല്യത്തിൽ ഇരിക്കുമ്പോഴും സെന്‍ട്രല്‍ വിസ്‌താ നിർമാണം മുടക്കമില്ലാതെ നടക്കുന്നതിന് ഇതിനെ അവശ്യ സേവന പരിധിയിൽ ഉൾപ്പെടുത്തിയ നടപടിയെ ഹരജിയിൽ ചോദ്യം ചെയ്യുന്നു.

ഹരജി ഫയലിൽ സ്വീകരിച്ച ഡെൽഹി ഹൈക്കോടതി, കേസിൽ വാദം കേൾക്കുന്നതിന് മുൻപ് സുപ്രീം കോടതിയുടെ വിധി വിശദമായി പഠിക്കണമെന്ന് വ്യക്‌തമാക്കി. ഇതേത്തുടർന്ന് ഹരജി പരിഗണിക്കുന്നത് മെയ് 17ലേക്ക് മാറ്റി. വിഷയത്തിൽ പ്രതികരണം നൽകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ പറഞ്ഞു. സീനിയർ അഡ്വക്കേറ്റ് സിദ്ധാർഥ് ലുത്രയാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്.

Also Read:  കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE